Latest News

വിവാഹ ക്ഷണക്കത്തില്‍ നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമം

ബംഗളൂരു: മയക്കുമരുന്ന് കടത്തിയ പുതിയ വഴി കണ്ട് അമ്പരന്നിരിക്കുകയാണ് അധികൃതര്‍. വിവാഹക്ഷണക്കത്തില്‍ നിരോധിത മയക്കുമരുന്ന് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമം നടത്തിത്. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ കാര്‍ഗോ വഴി ഓസ്ട്രേലിയയിലേക്ക് അയക്കാന്‍ എത്തിച്ച 43 വിവാഹക്ഷണക്കത്തുകളില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പിടിച്ചെടുത്ത മയക്കമരുന്നിന് അഞ്ച് കിലോ തൂക്കം വരുമെന്ന് ഉദ്യേഗസ്ഥര്‍ പറഞ്ഞു. ഏപ്രില്‍ 30 ന് ചെന്നൈയില്‍ നടത്താനിരുന്ന വിവാഹത്തിന്റെ ആയിരുന്നു ക്ഷണക്കത്ത്. എന്നാല്‍ അന്വേഷണത്തില്‍ ഈ വിവാഹം വ്യാജമെന്ന് കണ്ടെത്തി.

വസ്ത്രങ്ങളും വിവാഹ ക്ഷണക്കത്തുകളും അടങ്ങിയ പാക്കറ്റിന്റെ വലിപ്പം കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇത് തുറന്ന് പരിശോധിക്കുകയായിരുന്നു. മടക്കിവെയ്ക്കാവുന്ന ക്ഷണക്കത്തിന്റെ പുറംചട്ടയിലെ പേപ്പറുകള്‍ക്കിടയലാണ് പ്ലാസ്റ്റിക് കവറില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top