Entertainment

പൃഥ്വിരാജിന്റെ ഡ്യൂപ്പില്ലാത്ത സംഘടന രംഗങ്ങള്‍ പുറത്ത്; വൈറലായി വീഡിയോ

പൃഥ്വിരാജ്, ബിജുമേനോന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിലെ ഡ്യൂപ്പ് ഇല്ലാത്ത ചിത്രീകരണ രംഗങ്ങളാണ് ഇപ്പോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഈ വീഡിയോ തന്റെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടായിരത്തിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

The Ayyappan-Koshy face off behind the scenes! #AyyappanumKoshiyum #Blockbuster

Posted by Prithviraj Sukumaran on Saturday, February 22, 2020


അനാര്‍ക്കലിയ്ക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും സച്ചിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് അയ്യപ്പനും കോശിയും. തികഞ്ഞ കൈയ്യടക്കത്തോടെ സിനിമയെ മറ്റൊരു തലത്തിലെത്തിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. നാടന്‍ തല്ലിന്റെ ഹരവും വീറുമുള്ള സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top