സീയൂള്‍: ചൈനയ്ക്കു പിന്നാലെ ദക്ഷിണ കൊറിയയിലും കൊറോണ വൈറസ് ബാധ അതിവേഗം പടരുന്നു. 346 പേര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചു. രണ്ട് പേര് കൊറോണയെ തുടര്‍ന്നു ദക്ഷിണ കൊറിയയില്‍ മരിച്ചു. അതേസമയം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,300 കവിഞ്ഞു. 76,288 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. 500 തടവുകാര്‍ക്കും ചൈനയില്‍ രോഗം പിടിപെട്ടു. ഇറ്റലിയിലും കൊറോണയെ തുടര്‍ന്നു ഒരാള്‍ മരിച്ചു. ഇറാനില്‍ നാല് പേരും മരിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx