നടന് ചെമ്പന്‍ വിനോദ് വീണ്ടും വിവാഹിതനാകുന്നു. മറിയം തോമസാണ് വധു. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല.
ചെമ്പന്‍ വിനോദിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയില്‍ ഒരു മകനുണ്ട്. വിവാഹ മോചനത്തിന് ശേഷം മകന് മുന്‍ ഭാര്യയായ സുനിതയ്ക്കൊപ്പം അമേരിക്കയിലാണ് താമസം.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന് എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് മലയാള സിനിമയില്‍ എത്തുന്നത്. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധനേടിയ ചെമ്പന്‍ വിനോദിന് ഈ മ യൗ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്ഐയില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ ജോസ് എന്ന ടൈറ്റില്‍ കഥാപാത്രം ചെമ്പന്‍ വിനോദിന്റെ അഭിനയ ജിവിതത്തിലെ മികച്ച ഒന്നാണ്. ബിഗ് ബ്രദര്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ പ്രധാന കഥാപാത്രമായി എത്തിയത്.