Latest News

നിര്‍ഭയക്കേസ് പ്രതി വിനയ് ശര്‍മ്മയുടെ ആത്മഹത്യാശ്രമം: തിഹാര്‍ ജയില്‍ അധികൃതരോട് കോടതി റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിച്ച പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ തിഹാര്‍ ജയില്‍ അധികൃതരോട് പട്യാല ഹൗസ് കോടതി റിപ്പോര്‍ട്ട് തേടി. വിനയ് ശര്‍മ്മ ചുമരില്‍ തലയിടിപ്പിച്ച് സ്വയം പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മികച്ച ചികിത്സ ഉറപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിനയ് ശര്‍മ്മയുടെ അഭിഭാഷകന്‍ എപി സിംഗ് നല്‍കിയ ഹര്‍ജി കോടതി ഈ മാസം 22 ലേക്ക് മാറ്റി. പ്രതിയെ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ്’ സയന്‍സിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കടുത്ത മാനസികാസ്വാസ്ഥ്യം നേരിടുന്നുവെന്നും, ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് തലയ്ക്ക് ക്ഷതം ഏറ്റുവെന്നും.,കാലില്‍ പൊട്ടല്‍ ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന വാദം സുപ്രിംകോടതി നേരത്തെ  തള്ളിയിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top