Entertainment

എനിക്ക് പൃഥ്വിരാജ് ആരാണെന്നും അറിയാം, ബിജു മേനോൻ ആരാണെന്നും അറിയാം… നീ ഏതാടാ

അമ്മയ്‌ക്ക്‌ പൃഥ്വിരാജിനെ അറിയാമോ? ഇല്ല. ബിജു മേനോനെ അറിയാമോ? ഇല്ല. ഏത്‌ സിനിമക്ക്‌ വേണ്ടിയാണ്‌ ഈ പാട്ട്‌ പാടിയത്‌ എന്നറിയുമോ? ഇല്ല”- അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ നഞ്ചിയമ്മയും നഞ്ചിയമ്മയുടെ പാട്ടും ഈ ഡയലോഗുമെല്ലാം സൂപ്പര്‍ ഹിറ്റാണ്.

ഈ ഡയലോഗ് അനുകരിച്ച്  ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രായമായൊരു സ്ത്രീയോടൊപ്പം സംസാരിച്ചിരിക്കുന്ന പിഷാരടിയുടെ ചിത്രം. കൂടെ കൊടുത്ത അടിക്കുറിപ്പാണ് രസകരം.

 

എനിക്ക് പൃഥ്വിരാജ് ആരാണെന്നും അറിയാം; ബിജു മേനോൻ ആരാണെന്നും അറിയാം. നീ ഏതാടാ’ …എന്നാണ് പിഷാരടി ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. പിഷാരടിയുടെ ചിരിപ്പോസ്റ്റിന് കമന്റുകളുമായി നിരവധി ആളുകളാണ് എത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top