മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ടിക്ടോക് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. അമ്മ ലിജി വിശ്വനാഥിനൊപ്പമുള്ള ടിക്ടോക് വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. മോഹന്‍ലാലും ജഗതി ശ്രീകുമാറും തകര്‍ത്തഭിനയിച്ച ‘യോദ്ധ’ എന്ന മലയാള ചിത്രത്തിലെ ഒരു രംഗമാണ് ഇരുവരും ചേര്‍ന്ന് ടിക്ടോക്കിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
തന്റെ ഔദ്യോഗിക ടിക്ടോക് അക്കൗണ്ടിലാണ് ഈ രസകരമായ വിഡിയോ സഞ്ജു പങ്കുവച്ചിരിക്കുന്നത്. ഇതിനു മുന്‍പ് ഇത്തരം ഡയലോഗുകള്‍ അനുകരിക്കുന്ന വിഡിയോ താരം പങ്കുവച്ചിട്ടില്ല. ‘അമ്മയോടൊപ്പം തമാശയ്ക്കുള്ള സമയം’ എന്ന ചെറു വാചകത്തോടെയാണ് സഞ്ജു വിഡിയോ ആരാധകര്‍ക്കായി പങ്കുവച്ചത്.