മലയാളി പ്രേക്ഷകരുടെ പ്രിയ അവതാരകനും നടനും സംവിധായകനുമായ രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു സ്പൂണും കൊണ്ട് ഇരിക്കുന്ന ചിത്രമാണ് പിഷാരടി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. “ഊണ് പറഞ്ഞു ഒരു മണിക്കൂര്‍ കഴിഞ്ഞു സ്പൂണ്‍ വന്നപ്പോള്‍..” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് താരത്തിന്റെ പോസ്റ്റ് വൈറലായിട്ടുണ്ട്.
രസകരമായ നിരവധി കമന്റുകളഴാണ് ചിത്രത്തിന് ലഭിക്കുന്നത്. “സപ്ലയര്‍ ഹിന്ദികാരന് ആയിരിക്കും. പിഷാരടി ഊണ് എന്ന് പറഞ്ഞത് പുള്ളി സ്പൂണ്‍ ആയിരിക്കും മനസ്സിലാക്കിയിട്ടുണ്ടാകുക”, “സ്പൂണും നക്കി ഇരുന്നാല്‍ ഊണ് കിട്ടുമോ?”, “ഇത് സ്റ്റാര്‍ട്ടര്‍ ആണ്, മെയിന്‍ കോഴ്സ് പ്ലേറ്റ് ഉടനെ വരും”, “നിന്റെ അച്ഛനാടാ പറയുന്നത് സ്പൂണ്‍ തറയില്‍ വെക്കടാ” എന്നിങ്ങനെയാണ് കമന്റുകള്‍.