Breaking News

സര്‍ക്കാര്‍ ഒത്താശയോടെ ഡിജിപി നടത്തിയ കൂടുതല്‍ ചട്ടലംഘനങ്ങള്‍ പുറത്ത്

സര്‍ക്കാര്‍ ഒത്താശയോടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നടത്തിയ കൂടുതല്‍ ചട്ടലംഘനങ്ങള്‍ പുറത്ത്. പത്തനംതിട്ട ജില്ലക്ക് അനുവദിച്ച പരിശീലനകേന്ദ്രം അനുമതിയില്ലാതെ കൊച്ചിയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ബെംഗളുരു ആസ്ഥാനമായ കമ്പനിയില്‍ നിന്നും ടെണ്ടറില്ലാതെ സ്‌പെക്ട്രം അനലൈസറും സിഗ്‌നല്‍ ഹണ്ടറും വാങ്ങിയതിന്റെ വിവരങ്ങള്‍ പുറത്ത് വന്നു.

ഡിജിപിയുടെ നടപടിയെ സര്‍ക്കാര്‍ പിന്നീട് ശരിവച്ച് ഉത്തരവിട്ട് സംരക്ഷിക്കുകയായിരുന്നു. ഡല്‍ഹി ആസ്ഥാനമായ അഗ്മാടെല്‍ ഇന്ത്യ എന്ന സ്ഥാപനത്തില്‍ നിന്നും ഇരുപത്തി ആറര ലക്ഷത്തോളം രൂപയ്ക്ക് (കൃത്യം 26,30,429 രൂപ) സ്‌പെക്ട്രം അനലൈസറും സിഗ്‌നല്‍ ഹണ്ടറും വാങ്ങാനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.  പക്ഷെ കരാര്‍ പ്രകാരം കമ്പനി സാധനങ്ങള്‍ കൈമാറിയില്ല. പിന്നീടാണ് ടെണ്ടര്‍ ക്ഷണിക്കാതെ ബംഗളുരു ആസ്ഥാനമായ കണ്‍വെര്‍ജന്റ് ടെക്‌നോളീസ് എന്ന സ്ഥാപനത്തില്‍ നിന്നും 27 ലക്ഷത്തോളം (27,000,95 രൂപ) രൂപയ്ക്ക് ഡിജിപി സാധനങ്ങള്‍ വാങ്ങുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top