അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തില്‍ ചേരികളൊഴിപ്പിക്കുന്നു. മൊട്ടേര സ്റ്റേഡിയത്തിന് അടുത്തുള്ള 45 കുടുംബങ്ങലെയാണ് ഒഴിപ്പിക്കുന്നത്. ഒഴിഞ്ഞു പോകാന്‍ പ്രദേശ വാസികള്‍ക്ക് മുനിസിപ്പല്‍ കോര്പ്പറേഷന് നോട്ടീസ് നല്കി. ഇന്നലെ നല്കിയ നോട്ടീസില്‍ ഇന്ന് ഒഴിഞ്ഞ് പോകണമെന്നാവശ്യം.
ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാൻ അഹമ്മദാബാദ് കോർപ്പറേഷൻ നോട്ടീസ് നൽകി. ട്രംപും-മോദിയും പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടിയുമായി ഇതിന് ബന്ധമില്ലെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. അതിനിടെ, മതിലിന്റെ നിർമാണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.