COA

സിഒഎ 12-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനം ആചരിച്ചു/Video

കൊച്ചി: കേബിള്‍ ടി വി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ 12-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനം ആചരിച്ചു. സിഒഎയുടെ വിവിധ കേന്ദ്രങ്ങളിലും
പതാക ഉയര്‍ത്തി.

കേബിള്‍ ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ ആസ്ഥാനമായ കൊച്ചി സിഒഎ ഭവനില്‍ സിഒഎ എക്‌സിക്യൂട്ടീവ് മെമ്പര്‍ സി.ആര്‍.സുധീര്‍ പതാക ഉയര്‍ത്തി.

സിഒഎ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ എല്ലാ സിഒഎ ജില്ലാ ഓഫീസുകളിലും ജില്ലാ പ്രസിഡന്റുമാര്‍ പതാക ഉയര്‍ത്തി.മേഖല കേന്ദ്രങ്ങളില്‍ മേഖലാ പ്രസിഡന്റുമാരും പതാക ഉയര്‍ത്തി. സിഒഎ എറണാകുളം ജില്ലാ ഓഫീസിൽ ജില്ലാ കമ്മിറ്റി അംഗം ടി.എസ് സന്തോഷ് പതാക ഉയർത്തി.

ഫെബ്രുവരി 22 മുതല്‍ കോട്ടയത്താണ് സിഒഎ സംസ്ഥാന സമ്മേളനം. സാംസ്‌കാരിക ഘോഷയാത്ര, പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവ ഇതോടനുബന്ധിച്ച് നടക്കും. മന്ത്രി ജി.സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംപിമാരായ തോമസ് ചാഴിക്കാടന്‍, എളമരം കരീം,  കെ സുരേഷ് കുറുപ്പ് എംഎല്‍എ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top