Latest News

സിഎഎയ്‌ക്കെതിരെ ചെന്നൈയില്‍ നടക്കുന്ന സമരത്തില്‍ പോലീസ് അതിക്രമം; ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്

പൗരത്വനിയമത്തിനെതിരെ ചെന്നൈയില്‍  നടത്തിയ സമരത്തില്‍ പോലീസ് അതിക്രമം. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. സമരം തമിഴ്‌നാട്ടിലെ പലയിടത്തും വ്യാപിക്കുകയാണ്.

വണ്ണാര്‍പേട്ടില്‍ ഷഹീന്‍ബാഗ് മോഡല്‍ സമരം ആരംഭിച്ചത് വെളളിയാഴ്ച ഉച്ചയോടെയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ആരംഭിച്ചപ്പോള്‍ തന്നെ സമരം അവസാനിപ്പിക്കണമെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല.

രാത്രി ഒന്‍പതരയോടെയാണ് പോലീസ് സമരക്കാര്‍ക്ക് നേരെ ക്രൂരമായി മര്‍ദനം അഴിച്ചുവിട്ടത്.യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ പരിക്കുകള്‍ ഗുരുതരമാണ്. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമണത്തിന് പിന്നാലെ സമരം ചെന്നൈയിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. മധുരയിലും കോയമ്പത്തൂരിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സമരം ആരംഭിച്ചുകഴിഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top