Latest News

ട്രംപിന്റെ സന്ദര്‍ശനം; ഗു​ജ​റാ​ത്തി​ല്‍ ചേ​രി​ക​ള്‍ മ​തി​ല്‍​കെ​ട്ടി മ​റ​യ്ക്കു​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ഇന്ത്യ സന്ദര്‍ശിക്കുന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ക​ട​ന്നു​പോ​കു​ന്ന ഗു​ജ​റാ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍ മ​തി​ല്‍ കെ​ട്ടി മ​റ​യ്ക്കാ​ന്‍ തീ​രു​മാ​നം. അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ളം മു​ത​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ചേ​രി​പ്ര​ദേ​ശ​ങ്ങ​ളാ​ണ് വ​ന്‍ മ​തി​ലു​ക​ള്‍ കെ​ട്ടി മ​റ​യ്ക്കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്റേതാണ് തീരുമാനം.

ട്രം​പി​ന്‍റെ റോ​ഡ് ഷോ ​ക​ട​ന്നു​പോ​കു​ന്ന സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ല്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​വും ഇ​ന്ദി​ര പാ​ല​വും ത​മ്മി​ല്‍ ചേ​രു​ന്ന സ്ഥ​ല​ത്ത് ഏ​ഴ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​തി​ലാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. 2,500ല​ധി​കം പേ​ര്‍ താ​മ​സി​ക്കു​ന്ന ചേ​രി പ്ര​ദേ​ശ​ങ്ങ​ളും കു​ടി​ലു​ക​ളും ഇ​തു വ​ഴി മ​റ​യ്ക്ക​പ്പെ​ടും.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 50 കോ​ടി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ളാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. 16 റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​വും വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ളും പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് ഗു​ജ​റാ​ത്തി​ല്‍ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top