കൊല്ലം : നാലുമാസം പ്രായമായ ഇരട്ട ആണ്‍കുട്ടികളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേയ്ക്ക് പോയി. തനിക്ക് ഉപരി പഠനത്തിന് ചേരണമെന്ന് പറഞ്ഞാണ് യുവതി മടങ്ങിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഞ്ചാലുംമൂട് ശിശുവികസ ഓഫിസറുടെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തില്‍ കുട്ടികളെ കൊല്ലം ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
യുവാവും യുവതിയും പ്രണയിച്ച് വിവാഹിതരായവരാണ്. മാസം തികയാതെ പ്രസവിച്ച കുട്ടികള്‍ മൂന്നു മാസം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 2 ആഴ്ച മുന്‍പാണ് കുട്ടികളെ വീട്ടിലേക്ക് കൊണ്ട് വന്നത്. എന്നാല്‍ വീട്ടിലെത്തിയ യുവതി തനിക്ക് ഉപരിപഠനത്തിന് പോകണമെന്ന് അറിയിച്ച് കുട്ടികളെ ഉപേക്ഷിച്ച് കൊട്ടാരക്കരയിലെ വീട്ടിലേക്കു പോവുകയായിരുന്നു. കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.