Latest News

ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കി; ഹാഫിസ് സയീദിന് അഞ്ച് വര്‍ഷം തടവ്

ഇസ്​ലാമാബാദ്​: മുംബൈ ഭീകര ആക്രമണത്തി​ന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ്​ സയീദിനെ പാക്കിസ്ഥാന്‍ കോടതി 11​ വര്‍ഷത്തെ തടവിന്​​ ശിക്ഷിച്ചു. ഭീകരവാദ പ്രവര്‍ത്തനത്തിന്​ സാമ്പത്തിക സഹായം നല്‍കിയതിനും കള്ളപ്പണ കേസുകളിലുമാണ് ശിക്ഷ വിധിച്ചത്. ലാഹോറിലും ഗുജറന്‍വാലയിലും റജിസ്​റ്റര്‍ ചെയ്​ത രണ്ട്​ കേസുകളിലായി അഞ്ചര വര്‍ഷം വീതമാണ്​ ശിക്ഷ. 15,000 രൂപ പിഴയും ഒടുക്കണം. പാക്​ പഞ്ചാബ്​ പൊലീസിന്റെ ഭീകരവാദ വിരുദ്ധ വകുപ്പാണ്​ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top