Latest News

സത്യപ്രതിജ്ഞാ ചടങ്ങില്‍ മമത ബാനര്‍ജിക്ക് ക്ഷണം; ഫലം വരുന്നതിനു മുമ്പേ വിജയം ഉറപ്പിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരുന്നതിനു മുന്‍പേ സത്യപ്രതിജ്ഞാ ചടങ്ങില്‍
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ക്ഷണിച്ച് അരവിന്ദ് കെജരിവാള്‍. മമത ബാനര്‍ജിയെ ടെലഫോണില്‍ വിളിച്ചാണ് കെജരിവാള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. തുടര്‍ ഭരണം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് കെജരിവാള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിനു ശേഷമായിരുന്നു ഇരുവരും സംസാരിച്ചത്. ഇതിനിടെ ക്ഷണിക്കുകയായിരുന്നു. ചടങ്ങില്‍ സംബന്ധിക്കാന്‍ മമത എത്തുമെന്ന് പറഞ്ഞതായി അരവിന്ദ് കെജരിവാളിന്റെ ഓഫീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top