Breaking News

ഡല്‍ഹിയില്‍ എഎപിക്ക് മഹാഭൂരിപക്ഷമെന്ന് ആദ്യ എക്‌സിറ്റ് പോള്‍ ഫലം; അധികാരം നിലനിര്‍ത്തും


ഡല്‍ഹി: ഡല്‍ഹിയില്‍ എഎപിക്ക് മഹാഭൂരിപക്ഷമെന്ന് ആദ്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എഎപി അധികാരം നിലനിര്‍ത്തും. ബിജെപി നില മെച്ചപ്പെടുത്തും. കോണ്‍ഗ്രസ് ഒരു സീറ്റ് മാത്രമേ പരമാവധി നേടൂ എന്നാണ് പ്രവചനം.

ആം ആദ്മി പാര്‍ട്ടി 44 ഉം ബി.ജെ.പി 26 ഉം സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. കോണ്‍ഗ്രസ് സീറ്റൊന്നും നേടില്ലെന്നാണ് ടൈംസ് നൗ പ്രവചനം.

48 – 61 വരെ സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടുമെന്നാണ് റിപ്പബ്ലിക് ടി.വി – ജന്‍ കി ബാത്തിന്റെ എക്‌സിറ്റ് പോള്‍ ഫലം. ബിജെപി 9 മുതല്‍ 21 വരെ സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റും നേടുമെന്ന് റിപ്പബ്ലിക് ടി.വി പറയുന്നു. ന്യൂസ് എക്‌സ് – പോള്‍ സ്റ്റാറും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോളില്‍ ആം ആദ്മി പാര്‍ട്ടി 50 മുതല്‍ 56 വരെ സീറ്റുകള്‍ നേടുമെന്ന് പറയുന്നു. 10 – 14 സീറ്റുകള്‍ ബി.ജെ.പി നേടുമെന്ന് പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഈ സര്‍വേ ഫലവും വ്യക്തമാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top