മലപ്പുറത്തെ ബാഹുബലിമാർ…’ ഈ ഒരുമക്കരുത്തിന് സമൂഹമാധ്യമങ്ങൾ ചാർത്തുന്ന വിശേഷണങ്ങളേറെയാണ്. ഭാരം കയറ്റിയെത്തിയ കണ്ടെയ്നർ ലോറി വടം ഉപയോഗിച്ച് നാട്ടുകാർ കയറ്റം വലിച്ചുകയറ്റുന്നു. ഒരുമയോടുള്ള ആ നാടിന്റെ കരുത്ത് വിഡിയോയിൽ നിന്നും വ്യക്തം.
എറണാകുളത്ത് നിന്ന് താമരശ്ശേരിയിലേക്ക് പോയ 40 ടണ്‍ മാര്‍ബിള്‍ കയറ്റിയ കണ്ടെയ്നറാണ് മൂര്‍ക്കനാട് മൈത്ര ചോല എസ് വളവിലെ കയറ്റത്തില്‍ കുടുങ്ങിയത്. ഇതോടെ ഗതാഗതക്കുരുക്കായി. ലോറി നീക്കാൻ ഒരുപാട് ശ്രമങ്ങൾ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. ഇതോടെയാണ് വടം ഉപയോഗിച്ച് വലിച്ചുകയറ്റാൻ നാട്ടുകാർ തന്നെ ഇറങ്ങിയത്.