ന്യൂഡല്‍ഹി: കനത്ത സുരക്ഷയില്‍ ഡല്‍ഹി നിയമസഭയിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. 70 സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കും. ത്രികോണ മല്‍സരം നടക്കുന്ന 70 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളും മല്‍സരിക്കുന്നുണ്ട്. എന്നാല്‍ ബിജെപി 67 സീറ്റുകളിലും സഖ്യകക്ഷികളായ ജെഡിയു രണ്ട് സീറ്റുകളിലും എല്‍ജെപി ഒരു സീറ്റിലുമാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് 66 സീറ്റിലും യുപിഎ ഘടകകക്ഷിയായ ആര്‍ജെഡി നാല് സീറ്റുകളിലാണ് മല്‍സരിക്കുന്നത്.
ഡല്‍ഹി ഇന്ന് വിധി എഴുതും, കനത്ത സുരക്ഷ
By
February 8, 2020 7:21 am