കോഴിക്കോട്: സ്വകാര്യ മെഡിക്കല്‍ കോളജിലെ ജീവനക്കാരായ യുവാവിനെയും യുവതിയെയും കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി സ്വദേശി അബിന്‍ കെ. ആന്റണി, തോട്ടുമുഖം സ്വദേശി അനീന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരാണ്.
ഇന്റര്‍വ്യൂ ആവശ്യത്തിനെന്ന് പറഞ്ഞാണ് ഇവര്‍ മാവൂര്‍ റോഡിലെ ലോഡ്ജില്‍ കഴിഞ്ഞ ദിവസം മുറിയെടുത്തത്. ഇന്ന് ഉച്ചയായിട്ടും പുറത്തിറങ്ങാഞ്ഞതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് പൊലിസിനെ അറിയിക്കുകയും പൊലിസെത്തി റൂം കുത്തിത്തുറന്നപ്പോള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
സിറിഞ്ചും വിഷക്കുപ്പിയും സമീപത്തുനിന്നു കണ്ടെത്തി. സയനൈഡ് പോലുള്ള മാരകവിഷം ശരീരത്തില്‍ കുത്തിവച്ചതാണെന്നാണ് പൊലിസിന്റെ നിഗമനം. തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്ന ആത്മഹത്യാ കുറിപ്പും സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.