Health

കീമോയ്ക്കു ശേഷം ശ്വേത രക്ത കോശങ്ങള്‍ കുറയുന്നതു തടയാന്‍ പെഗ്ഫില്‍ഗ്രാസ്റ്റിമിനോടൊപ്പം ചക്കപ്പൊടി പ്രയോജനപ്പെടുത്താമെന്നു പഠനം

കൊച്ചി: കീമോതെറാപ്പിക്ക് ശേഷം ശ്വേത രക്ത കോശങ്ങള്‍ കുറയുന്ന ലൂകോപേനിയ തടയാന്‍ പെഗ്ഫില്‍ഗ്രാസ്റ്റിമിനോടൊപ്പം പച്ച ചക്കപ്പൊടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കുമെന്ന് പഠനം. റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ജാക്ക്ഫ്രൂട്ട് 365 ഉപയോഗിച്ച് നടത്തിയ ക്ലിനിക്കല്‍ പഠനത്തില്‍ കീമോതെറാപ്പിക്ക് ശേഷമുള്ള ലൂകോപേനിയയും, പാര്‍ശ്വഫലങ്ങളും തടയുന്നതായി കാണാനായെന്ന് റിനൈ മെഡിസിറ്റി ആശുപത്രിയിലെ അര്‍ബുദ വിഭാഗം മേധാവിയും ഓങ്കോളജിസ്റ്റ് സര്‍ജനുമായ ഡോ. തോമസ് വര്‍ഗ്ഗീസ് പറഞ്ഞു.

ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഉന്നത ജേണലായ ബയോമോളിക്യൂള്‍സില്‍ ഈ ഗവേഷണത്തെക്കുറിച്ച് വിശകലനങ്ങള്‍ ഉള്‍പ്പെടുത്തിയട്ടുണ്ട്. കീമോതെറാപ്പിക്കു വിധേയരാകുന്നതില്‍ ഭൂരിഭാഗത്തിനും ഡയേറിയ, വായിലെ അള്‍സര്‍, ന്യുമോണിയ പോലുള്ള ശ്വാസകോശ പ്രശ്‌നങ്ങള്‍, ക്രോലിറ്റിക് ഇന്‍ബാലന്‍സ് തുടങ്ങിയ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകുന്നതായും കണ്ടെത്തിയിരുന്നു.

റിനൈ ആശുപത്രിയില്‍ പതിവു ക്ലിനിക്കല്‍ സാഹചര്യത്തില്‍ 50 ട്യൂമര്‍ രോഗികളില്‍ 6 കീമോ സൈക്കിളുകളിലാണ് പഠനം നടത്തിയത്.കീമോയുടെ ആദ്യ ദിവസം മുതല്‍21ാം ദിവസം വരെ രോഗികള്‍ അരിയോ ഗോതമ്പോ ഓട്ട്‌സോ ഉപയോഗിച്ചു തയ്യാറാക്കിയ പതിവ് ഭക്ഷണത്തില്‍ 30ഗ്രാം അല്ലെങ്കില്‍ 3 ടേബിള്‍ സ്പൂണ്‍ ജാക്ക്ഫ്രൂട്ട് 365 പച്ച ചക്കപ്പൊടി കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ കീമോടോക്‌സിസിറ്റി 100 ശതമാനം തടഞ്ഞതായി കണ്ടെത്തിയതായും ഡോ.വര്‍ഗ്ഗീസ് പറഞ്ഞു.

ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകുന്നതിനെതിരെ പ്രതിരോധ സംവിധാനം തയ്യാറാക്കുന്ന ശ്വേത രക്തകോശങ്ങളുടെ ആവശ്യമായ ഉല്‍പ്പാദനം സാധ്യമാക്കുന്നതിന് ബോണ്‍ മാരോ ഉത്തേജിപ്പിക്കാന്‍ ലൂകോപാനിയ ഉള്ള പല രോഗികളിലും വില കൂടിയ ആന്റി ബയോട്ടിക്കും ആന്റി ഫംഗല്‍ ചികിത്സകളുമാണ് പ്രതിദിനം ഫില്‍ഗ്രാറ്റിസിനു പുറമേ നല്‍കുന്നത്.

കീമോതെറാപ്പിയുടെ ആറ് സൈക്കുകളില്‍ ഒന്നിലും ഇവര്‍ക്കാര്‍ക്കും ലൂകോപാനിയ ഉണ്ടായില്ലെന്നും കണ്ടെത്തുകയുണ്ടായി. ഇടക്ക് വെച്ച് നിര്‍ത്തി പോകുന്നതും നോമ്പ് കുറക്കുന്നതും പുനര്‍ക്രമീകരണം നടത്തുന്നതും ഇതിനിടെയില്‍ ഉണ്ടായില്ല. ഇതിലൂടെ ലൂകോപാനിയ തടയാന്‍ സാധിച്ചാല്‍ 5 വര്‍ഷത്തെ കാന്‍സര്‍ സര്‍വൈവല്‍ റേറ്റ് കൂടുന്നതായി സര്‍വ്വേയില്‍ കാണിച്ചിട്ടുണ്ട്.

62കാരനായ തന്റെ പിതാവ് കീമോ തെറാപ്പിക്കു വിധേയനായപ്പോള്‍ അദ്ദേഹത്തിന് വായ്ക്കകത്ത് ശക്തമായ അള്‍സറുകള്‍ ഉണ്ടായതായും, ശ്വാസകോശ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായുംവായിലും തൊണ്ടയിലും ഫംഗസ് ബാധ ഉണ്ടായതായും വിബിന്‍ വി ചൂണ്ടിക്കാട്ടുന്നു. മൂന്നാമത്തെ കീമോ മുതല്‍ ഡോ. തോമസ് വര്‍ഗ്ഗീസിന്റെ ഉപദേശ പ്രകാരം കീമോയുടെ ആദ്യ ദിനം മുതല്‍ 6ാംമത്തെ സൈക്കിള്‍ അവസാനിക്കുന്നത് വരെ അദ്ദേഹം ജാക്ക്ഫ്രൂട്ട് 365 പൊടി ദിവസേന 30ഗ്രാ വീതം കഴിച്ചു തുടങ്ങി. തുടര്‍ന്നുള്ള സൈക്കിളുകളില്‍ അദ്ദേഹത്തിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയോ ആശുപത്രിയില്‍ കിടത്തേണ്ടി വരികയോ ചെയ്തില്ലെന്നും വിബിന്‍ ചൂണ്ടിക്കാട്ടുന്നു.

ജെംയിസ് ജോസഫ് സ്ഥാപിച്ച സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ അംഗീകാരമുള്ള ഗോഡ്‌സ് ഓണ്‍ ഫുഡ് സൊലൂഷ്യന്‍സ് നിര്‍മിച്ച ജാക്ക് ഫ്രൂട്ട് 365 ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സാണ് വിപണനം ചെയ്യുന്നത്. ഇന്ത്യയിലും ഗള്‍ഫിലുമുള്ള അയ്യായിരത്തോളം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമായ ഇത് ആമസോണിലൂടെയും ബിഗ്ബാസ്‌ക്കറ്റിലൂടെയും ഓണ്‍ലൈനായും വാങ്ങാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top