തൃശൂരിൽ ആന പാപ്പാനെ കുത്തിക്കൊന്നു. ഇരിങ്ങാലക്കുട കിഴുത്താണി ശ്രീ കുഞ്ഞിലിക്കാട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയുടെ കുത്തേറ്റാണ് പാപ്പാൻ മരിച്ചു. പാലക്കാട് സ്വദേശി നന്ദൻ ആണ് മരിച്ചത്.
ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീകൃഷ്ണൻ എന്ന ആനയാണ് ഇടഞ്ഞത്.
ഉത്സവത്തിനായി എത്തിച്ച ആന എഴുന്നള്ളിപ്പിനിടെ ഇടയുകയായിരുന്നു. ഈ സമയം ആനയ്ക്കൊപ്പം നടക്കുകയായിരുന്നു പാപ്പാന് നന്ദന് ആനയുടെ കാലുകള്‍ക്കിടയില്‍ കുടുങ്ങി പോകുകയായിരുന്നു. ക്ഷേത്രപരിസരത്ത് നിന്നും പ്രദേശത്തുള്ള വാഴത്തോപ്പിലേക്ക് ഓടികേറിയ ആന വാഴകൃഷി മുഴുവനായും നശിപ്പിച്ചു. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്.