Cricket

താരമായി ഹര്‍മന്‍പ്രീത്; ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. മൂന്ന് പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിനെ ഇന്ത്യ 5 വിക്കറ്റിന് തോല്‍പ്പിച്ചു. അവസാന ഓവറില്‍ സിക്‌സടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഹര്‍മന്‍പ്രീത് കൗര്‍ ആണ് ഇന്ത്യയുടെ കരുത്തായി മാറിയത്. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് എടുത്തത്. 44 പന്തില്‍ 67 റണ്‍സ് എടുത്ത ഹീതേര്‍ നെറ്റും 27 പന്തില്‍ 37 റണ്‍സ് എടുത്ത ടാമി ബെമൗണ്ടുമാണ് ഇംഗ്ലണ്ട് സ്‌കോര്‍ 150 ല്‍ എത്തിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top