ഡല്‍ഹി: പൗരത്വനിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ അമിത് ഷാ റിപ്പോര്‍ട്ട് തേടി. ദില്ലി പോലീസ് കമ്മീഷണറോട് സംസാരിച്ചതായും സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും അമിത് ഷാ അറിയിച്ചു. കൂടാതെ സംഭവത്തെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും കുറ്റവാളിയെ വെറുതെ വിടില്ലെന്നും അമിത് ഷാ ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്.
HM Amit Shah: Today I have spoken to Delhi Police Commissioner on the firing incident(in Jamia area) that has taken place&instructed them to take strict action. Central government will not tolerate any such incident, it will be taken seriously and the culprit will not be spared. pic.twitter.com/2gaAv0NkhF
— ANI (@ANI) January 30, 2020