നിര്‍ഭയക്കേസില്‍ പ്രതി അക്ഷയ് സിംഗ് താക്കൂറിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് ഇന്ന് ഉച്ചയ്ക്ക് ഹര്‍ജി പരിഗണിക്കുന്നത്. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്കിയ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. ദയാഹര്‍ജിയില്‍ ഇന്നോ നാളയോ രാഷ്ട്രപതിയുടെ തീരുമാനം ഉണ്ടാകും. പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് നടപ്പാക്കാനാകില്ല.
നിര്‍ഭയക്കേസ്: പ്രതി അക്ഷയ് സിംഗിന്റെ തിരുത്തല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും
By
January 30, 2020 9:01 am