മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് മുംബൈയില്‍ വെച്ചാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ വെച്ചായിരുന്നു പ്രസംഗം നടത്തിയത്. ഡിസംബര്‍ 12നാണ് കഫീല്‍ ഖാന് അലിഗഢ് സര്‍വകലാശാലയില്‍ സിഎഎക്കെതിരെ പ്രസംഗിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്ക്കായാണ് കഫീല്‍ ഖാന് മുംബൈയില്‍ എത്തിയത്.
പൗരത്വ ഭേദഗതിക്കെതിരെ മതവിദ്വേഷ പ്രസംഗം നടത്തിയെന്നാരോപണം; ഡോ. കഫീല്‍ ഖാന് അറസ്റ്റില്‍
By
January 30, 2020 9:18 am