Kerala

പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്യാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യാന്‍ വയനാട് എംപി രാഹുല്‍ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. ഭരണഘടനാ സംരക്ഷണവും പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എംപി നടത്തുന്ന റാലിയും പൊതുസമ്മേളനവുമാണ് വയനാട്ടില്‍ നടക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിലാണ് കല്‍പ്പറ്റയില്‍ വയനാട് എംപി രാഹുല്‍ഗാന്ധിയുടെ ഭരണഘടന സംരക്ഷണ റാലി. രാവിലെ 10 ന് കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഭരണഘടന സംരക്ഷണ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top