Uncategorized

ചെറുകിട കേബിള്‍ ടിവി മേഖലയിലെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അടൂര്‍ പ്രകാശ് എംപി; സിഒഎ തിരു: ജില്ലാ സമ്മേളനവും പ്രതിനിധി സമ്മേളനവും നടന്നു

തിരുവനന്തപുരം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനം നടന്നു. പൊതുസമ്മേളനം ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. ചെറുകിട മേഖലയില്‍ പണിയെടുക്കുന്ന ആയിരകണക്കിന് കുടുംബങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഇത്തരം സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യണമെന്നും, ചര്‍ച്ചകളിലൂടെ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികാരികളുടെ മുമ്പിലേക്ക് എത്തണമെന്നും അടൂര്‍ പ്രകാശ് എംപി പറഞ്ഞു. ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരിക്കുന്ന വലിയ പ്രസ്ഥാനമായി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കടന്നു വരുമ്പോള്‍ അതിന്റേതായ മാന്യത ലഭിക്കാന്‍ വിഷയം ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

 

ബി സത്യന്‍ എംഎല്‍എ അധ്യക്ഷനായി. സിഒഎ സംസ്ഥാന വൈസ് പ്രസിഡണ്ട് ബിനു ശിവദാസ്, സംസ്ഥാന സെക്രട്ടറി ജ്യോതികുമാര്‍ വിഎസ്, ജില്ലാ പ്രസിഡണ്ട് കമാല്‍ കുട്ടി, ജില്ലാ സെക്രട്ടറി ജയകുമാര്‍ ടി, സംഘാടക സമിതി ചെയര്‍മാന്‍ നസീര്‍ എം, ജനറല്‍ കണ്‍വീനര്‍ എന്‍ആര്‍ ഹരികുമാര്‍, കണ്‍വീനര്‍ സജിത് രാജ്, ട്രഷറര്‍ ബിജുകുമാര്‍ കെ ബി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കലാകായിക രംഗത്തെ നിരവധി പ്രതിഭകളെയും സ്‌കൂള്‍ വിദ്യാഭ്യാസ വിഭാഗത്തിലും മറ്റും ഉന്നത വിജയം കൈവരിച്ചവരായ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ മക്കള്‍ക്കുള്ള അനുമോദനങ്ങളും സമ്മാനങ്ങളും നല്‍കി.

തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെവി രാജന്‍ ഉദ്ഘാടനം ചെയ്തു. സിഒഎ ജില്ലാ പ്രസിഡന്റ് കമാല്‍കുട്ടി എ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ അബൂബക്കര്‍ സിദ്ധീഖ്, കെബിപിഎല്‍ മാനേജിങ് ഡയറക്ടര്‍ കെ ഗോവിന്ദന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ശിവദാസ്, സംസ്ഥാന സെക്രട്ടറി ജ്യോതികുമാര്‍ വിഎസ്, സംസ്ഥാന കമ്മിറ്റിയംഗം സുധീഷ് ബെല്‍രാജ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഹരികുമാര്‍ എന്‍ആര്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ജയകുമാര്‍ ടി പ്രവര്‍ത്തനറിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ബിജുകുമാര്‍ കെബി വരവ് ചെലവ് കണക്കും പി മധുസൂധനന്‍ എസ് ഓഡിറ്റ് റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി സജീവ് കുമാര്‍ എം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് വിഎ അനുശോചനം അറിയിച്ചു. പുതിയ ഭാരവാഹികളായി ജയകുമാര്‍ ടി പ്രസിഡന്റായും ബിജുകുമാര്‍ കെബി സെക്രട്ടറിയായും ഹരികുമാര്‍ എന്‍ആര്‍ ട്രഷററായും തെരഞ്ഞെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top