കാക്കനാട്: കള്ളന്മാരെ തുരത്തിയോടിക്കാന്‍ പുതിയ പദ്ധതിയുമായി എറണാകുളം ജില്ലാ ജയില്‍. മികച്ചയിനം നായ്ക്കളെ വളര്‍ത്തി കുഞ്ഞുങ്ങളെ വില്‍ക്കുന്ന ‘ഡോഗ് ബ്രീഡിങ്’ പദ്ധതിയാണ് ജില്ലാ ജയില്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് പെണ്‍നായ്ക്കളെ ജയില്‍ അധികൃതര്‍ വാങ്ങിയിരിക്കുകയാണ്. ജര്‍മന്‍ ഷെപ്പേര്‍ഡ്, ഡോബര്മാന്, ലാബ്രഡോര്‍ പട്ടികളെയാണ് വാങ്ങിയിട്ടുള്ളത്. പെണ്‍നായ്ക്കളെ ഇണചേര്‍ത്ത് വരുമാനമുണ്ടാക്കുകയാണ് ജയില്‍ അധികൃതരുടെ ലക്ഷ്യം. നായ്ക്കളെ പരിപാലിക്കാനുള്ള പരിശീലനവും തടവുകാര്‍ക്ക് നല്‍കുന്നുണ്ട്. ഡോഗ് ബ്രീഡിങ് പദ്ധതിയുടെ ഉദ്ഘാടനം ജയില്‍ ഡി ഐജി എസ് സന്തോഷ് നിര്‍വഹിച്ചു.
കാവലിനും കൂട്ടിനും നായ്ക്കുട്ടികള്‍ ഇനി ജയിലില്‍ നിന്നും; ‘ഡോഗ് ബ്രീഡിങ്’ പദ്ധതിയുമായി എറണാകുളം ജില്ലാ ജയില്‍
By
January 25, 2020 11:12 am