Uncategorized

കാസര്‍കോട് ജില്ലയില്‍ ഇന്‍ട്രാനെറ്റിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളിലും പോലീസ് സ്റ്റേഷനുകളിലും ക്യാമറ ഉപയോഗിച്ച് അടിസ്ഥാന സൗകര്യം സൗജന്യമായി നല്‍കാന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിന് കാസര്‍കോട് ജില്ലയില്‍ ഇന്‍ട്രാനെറ്റിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളിലും പോലീസ് സ്റ്റേഷനുകളിലും ആവശ്യമായ ക്യാമറ ഉപയോഗിച്ച് അടിസ്ഥാന സൗകര്യം സൗജന്യമായി നല്‍കാന്‍ സംഘടന തയ്യാറാണെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. നഗരത്തില്‍ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്താന്‍ നീതി പാലകര്‍ക്ക് സഹായകരമാവും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സമ്മേളന നഗരിയില്‍ ജില്ലാ പ്രസിഡണ്ട് എം മനോജ് കുമാര്‍ പതാക ഉയര്‍ത്തിയതോടു കൂടിയാണ് 12-ാമത് ജില്ലാ സമ്മേളന നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷ്ണന്‍ മുഖ്യാതിഥി ആയിരുന്നു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം ലോഹിതാക്ഷന്‍ സ്വാഗതവും മേഖല സെക്രട്ടറി സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെബിപിഎല്‍ എംഡി കെ ഗോവിന്ദന്‍ സംഘടന റിപ്പോര്‍ട്ടും. ജില്ലാ സെക്രട്ടറി എം ലോഹിതാക്ഷന്‍ ജില്ലാ റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ സദാശിവകിണി സാമ്പത്തിക റിപ്പോര്‍ട്ടും സിസിഎന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍ സിസിഎന്‍ റിപ്പോര്‍ട്ടും ഹരീഷ് പിനായര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ ജോ സെക്രട്ടറി വിവി മനോജ് കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ സജീവ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷുക്കൂര്‍ കോളിക്കര, കെ രഘുനാഥ്, ശ്രീനാരായണന്‍, എംആര്‍ രജീഷ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശികുമാര്‍ ടിവി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. 170 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 

ചെറുകിട സംരംഭകര്‍ക്ക് ഭീഷണിയാകുന്ന കോര്‍പ്പറേറ്റ് അധിനിവേശത്തെ പ്രീണിപ്പിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നും നൂതന സാങ്കേതിക വിദ്യയും സ്വന്തമായി ലക്ഷകണക്കിന് കിലോമീറ്റര്‍ ഫൈബര്‍ ശൃംഖലയും സഹായത്തോടെ കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി പ്രവര്‍ത്തന പരിചയമുള്ള പ്രാദേശിക കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ സംസ്ഥാന സര്‍ക്കാറിന്റെ കെ ഫോണ്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉള്‍പ്പെടെയുള്ള മറ്റ് പ്രമേയങ്ങളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് – എം.മനോജ് കുമാര്‍, വൈസ്.പ്രസിഡണ്ടുമാര്‍ ഉസ്മാന്‍പാണ്ഡ്യാല്‍’, വിനോദ് പി എം.ആര്‍.അജയന്‍ സെക്രട്ടറി ജോ. സെക്രട്ടറിമാര്‍ ദിവാകര: കെ, രാജീവന്‍ കരിങ്ങാട്ട്, സദാശിവകിണി’ ട്രഷറര്‍ എന്നിവരെയും തെരെഞ്ഞെടുത്തു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top