ന്യൂയോര്‍ക്ക്: ലോകമെമ്പാടും വര്‍ദ്ധിച്ചു വരുന്ന ആഗോളതാപനത്തിനെ ചെറുക്കാന്‍ പോരാടുന്നവരെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നാശത്തിന്റെ പ്രവാചകന്മാര് പറയുന്നത് കേള്‍ക്കരുത്. ഇത് ശുഭാപ്തി വിശ്വാസത്തിനുള്ള സമയമാണ്, അശുഭാപ്തിവിശ്വാസത്തിനുള്ളതല്ല. പരിസ്ഥിതിയില്‍ വലിയ വിശ്വാസമുള്ളയാളാണ് താനെന്നും ഒരു ട്രില്യണ്‍ മരങ്ങള്‍ താന്‍ നട്ടുപിടിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ലോകസാമ്പത്തിക ഫോറത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയാണ് സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനെ പരോക്ഷമായി സൂചിപ്പിച്ച് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
നാശത്തിന്റെ പ്രവാചകന്മാര് പറയുന്നത് കേള്‍ക്കരുത്; കാലാവസ്ഥാ പ്രവര്‍ത്തകരെ പരിഹസിച്ച് ട്രംപ്
By
January 22, 2020 3:42 pm