Latest News

പറഞ്ഞതൊന്നും ഭാവനാ സൃഷ്‌ടിയല്ല; പെരിയാറിനെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് രജനീകാന്ത്

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ നേതാവും പരിഷ്‌കര്‍ത്താവുമായിരുന്ന ഇവി രാമസ്വാമി അഥവാ പെരിയാറിനെതിരെയുളള പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് സൂപ്പര്‍ താരം രജനീകാന്ത്. അദ്ദേഹത്തെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഭാവനാ സൃഷ്ടിയല്ലെന്നും ഇതിന്റെ പേരില്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്നും രജനീകാന്ത് വ്യക്തമാക്കി. ‘ഞാന്‍ എന്തിനെക്കുറിച്ച് പറഞ്ഞോ അതിപ്പോള്‍ വിവാദമായിരിക്കുകയാണ്. ഹിന്ദുവിലും ഔട്ട്‌ലുക്കിലും പ്രിന്റ് ചെയ്ത് വന്ന കാര്യങ്ങള്‍ വായിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അല്ലാതെ എന്റെ ചിന്തകളില്‍ നിന്നുണ്ടായ കാര്യങ്ങളല്ല. ഭാവനയില്‍ മെനഞ്ഞ് ഒരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിക്കാനും തയ്യാറല്ല. ഞാന്‍ കണ്ടത് ഞാന്‍ പറയുന്നു അതുപോലെ അവര്‍ കണ്ടത് അവരും..’ – രജനീകാന്ത് പറഞ്ഞു. ജനുവരി 14 ന് ഒരു മാസികയുടെ അമ്പതാം വാര്‍ഷികാഘോഷ ചടങ്ങിനിടെ രജനി നടത്തിയ ചില പ്രസ്താവനകളാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടാന്‍ പെരിയാറിന്റെ നേതൃത്വത്തില്‍ 1971 ല്‍ സേലത്ത് നടത്തിയ റാലിയില്‍ സീതയുടെയും രാമന്റെയും നഗ്‌നചിത്രങ്ങള്‍ ചെരുപ്പ് മാല അണിയിച്ചാണ് ഉപയോഗിച്ചതെന്നാണ് താരം പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top