പൗരത്വഭേദഗതിയിലെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ടെന്ന് സീറോ മലബാര്‍ സഭ. ഇ്കകാര്യത്തില്‍ ആശങ്ക പരിഹരിക്കാന്‍ സിനഡ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതാണ്. കര്‍ദ്ദിനാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ലൗ ജിഹാദില്‍ അന്വേഷണം ആവശ്യപ്പെട്ടതിനെ മുസ്ലീം സമുദായത്തിനെതിരായി ചിത്രീകരിക്കരുത്. ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് എതിരെ ജാഗ്രത പുലര്‍ത്തണം. സഭ സംഘപരിവാറിനോട് അടുക്കുന്നുവെന്നത് ദുഷ്പ്രചരണം. സംഘപരിവാറിന്റെ ക്രൈസതവ വിരുദ്ധ നിലപാടുകളെക്കുറിച്ച് ധാരണയുണ്ടെന്നും സഭ വ്യക്തമാക്കി.
പൗരത്വഭേദഗതിയിലെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ടെന്ന് സീറോ മലബാര്‍ സഭ
By
January 20, 2020 7:37 pm