ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. ആകെയുള്ള 70ല്‍ 54 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്. ആം ആദ്മിയില്‍ നിന്ന് രാജിവെച്ച അല്‍ക ലാംബ ചാന്ദ്നി ചൗക്കിലും, ആദര്‍ശ് ശാസ്ത്രി അദ്ദേഹത്തിന്റെ നിലവിലെ മണ്ഡലമായ ദ്വാരകയിലും മത്സരിക്കും.
പൂനം ആസാദ്, എകെ വാലിയ, അരവിന്ദ് സിംഗ് ലൗലി, കൃഷ്ണ തീരാത്ത് എന്നിവാണ് പട്ടികയിലുള്ള പ്രമുഖര്‍. അജയ് മാക്കന്, സന്ദീപ് ദീക്ഷിത് എന്നിവര്‍ പട്ടികയിലില്ല. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനെതിരെയുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബാക്കി 14 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.