Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക ഞാ​യ​റാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും ​

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക ഞാ​യ​റാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ നി​ല​വി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള്ള ക​ര​ട് ലി​സ്റ്റാ​ണ് പു​റ​ത്തു​വി​ടു​ന്ന​ത്. 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, 86 മു​നി​സി​പ്പാ​ലി​റ്റി, ആ​റു കോ​ര്‍​പ​റേ​ഷ​നു​ക​ളി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യാ​ണ് പു​തു​ക്കു​ന്ന​ത്. 

ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഞാ​യ​റാ​ഴ്ച മു​ത​ല്‍ ഫെ​ബ്രു​വ​രി 14വ​രെ ഇ​ല​ക്ട​റ​ര്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് സമര്‍പ്പിക്കാം. അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക ഫെ​ബ്രു​വ​രി 28ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. 2020 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു മു​ന്പോ 18 വ​യ​സ് തി​ക​ഞ്ഞ​വ​ര്‍​ക്ക് പ​ട്ടി​ക​യി​ല്‍ പേ​രു​ചേ​ര്‍​ക്കാ​വു​ന്ന​താണ്‌. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top