World

ഒമാനിന്റെ പുതിയ സുല്‍ത്താന്‍ ലാലേട്ടനെന്ന് മലയാളികള്‍

മസ്‌കത്ത്: ഒമാനിന്റെ പുതിയ ഭരണാധികാരിയായി അധികാരമേറ്റത് മലയാളികള്‍ ഇഷ്ടത്തോടെ ‘ലാലേട്ടന്‍’ എന്ന് വിശേഷിപ്പിച്ചിരുന്ന ഹൈതം ബിന്‍ താരിഖ് അല്‍ സഈദാണ്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് വിട ചൊല്ലിയതിനെതുടര്‍ന്നാണ് ഹൈതം ചുമതലയേറ്റത്. പഴമക്കാരായ ഒമാന്‍ മലയാളികള്‍ക്കിടയിലാണ് പുതിയ സുല്‍ത്താനെ ‘ലാലേട്ടന്‍’ എന്ന് വിശേഷിപ്പിച്ചിരുന്നത്. അല്‍ ബുസ്താന്‍ കൊട്ടാരത്തില്‍ നടന്ന യോഗത്തിലാണ് ഹൈതമിന്റെ പേര് അടുത്ത ഭരണാധികാരിയായി പ്രഖ്യാപിച്ചത്. 

നേരത്തെ ഒമാന്റെ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായും സുല്‍ത്താന്‍ ഹൈതം സേവനം ചെയ്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ വെച്ച് സുല്‍ത്താന്‍ ഹൈതമിനെ കാണുന്നവരെല്ലാം രൂപത്തില്‍ മോഹന്‍ലാലിനോടുള്ള സാമ്യത ശ്രദ്ധിച്ചിരുന്നു. പിന്നീട് ഇത് മലയാളികള്‍ക്കിടയിലെ സുല്‍ത്താന്‍ ഹൈതമിനുള്ള വിശേഷണമായി മാറി.

 

 പുതിയ ഭരണാധികാരിയെ തങ്ങളുടെ ഇഷ്ട നടനോട് ചേര്‍ത്ത് പറയുമ്പോള്‍ ഒമാന്‍ മലയാളികള്‍ ഒരിക്കലും കരുതിയില്ല ഒമാന്റെ ഭാവി സുല്‍ത്താനെയാണ് ഇങ്ങിനെ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നതെന്ന്. കാലം ഏറെ കഴിഞ്ഞ് ഹൈതം ബിന്‍ താരിഖ് അല്‍ സഈദ്, സുല്‍ത്താന്‍ ഹൈതം ആയി മാറിയപ്പോഴും ആ പഴയ മോഹന്‍ലാല്‍ സാദൃശ്യത്തില്‍ ചെറിയ മാറ്റം മാത്രമാണുള്ളതെന്ന് ഒമാനിലെ പ്രവാസികള്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top