മസ്കറ്റ്:രണ്ടാഴ്ച മുൻപ് നാട്ടില്‍നിന്നെത്തിയ മലയാളി ദമ്പതികൾ മരിച്ച നിലയില്‍. കിളിമാനൂര്‍ സ്വദേശികളായ ദമ്പതികളാണ് മരിച്ചത്.
വിളയ്ക്കാട്ടുകോണം തോപ്പില്‍ ഷാന്‍ മന്‍സിലില്‍ അബ്ദുല്‍ മനാഫ് (70), ഭാര്യ അലീമ ബീവി(60) എന്നിവരാണ് മരിച്ചത്.ഓമനിലെ റൂബിയിലുള്ള വാസസ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: