Kerala

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

മലപ്പുറം: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിന് പൊന്നാനി മാസ് ഓഡിറ്റോറിയത്തില്‍ തുടക്കമായി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കൂടിയായ പ്രശസ്ത നിരൂപകനും മുന്‍ പൊന്നാനി മുന്‍സിപ്പല്‍ ചെയര്‍മാനുമായ പ്രൊഫ.എം.എം നാരായണന്‍ സ്വാഗത പ്രസംഗം നടത്തി. മന്ത്രി കെ.ടി ജലീല്‍ അദ്ധ്യക്ഷപ്രസംഗം നിർവ്വഹിച്ചു.

സ്വാഗത ഗാനാലാപനത്തിന് ശേഷം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടന പ്രസംഗം നടത്തി. കേരളത്തിന്റെ ഝാൻസി റാണി എന്ന് വിശേഷിപ്പിക്കുന്ന പഴയ കാലത്തെ പ്രശസ്ത നാടക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷയ്ക്ക് സമ്മേളനം ആദരവ് സമര്‍പ്പിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് സാംസ്‌കാരിക, മതനിരപേക്ഷ സെമിനാറുകള്‍, ഫിലിം ഫെസ്റ്റിവല്‍ നാടക- നാടന്‍പാട്ട് അനുഭവങ്ങള്‍, ഖവ്വാലി- ഗാന സായാഹ്നങ്ങള്‍, ചിത്രപ്രദര്‍ശനം, വനിതാ സെമിനാറുകൾ തുടങ്ങിയ സാംസ്‌കാരിക വൈഭവങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

 



Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top