ഇടുക്കി: ആൺസുഹൃത്തിന് വീഡിയോകോൾ ചെയ്യുന്നതിനിടെ ബിരുദവിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.പീരുമേട് പള്ളിക്കുന്ന് സ്വദേശിനി സൗമ്യ(21) ആണ് മരിച്ചത്
യുവാവുമായി അടുപ്പത്തിലായിരുന്നെങ്കിലും ഇരുവർക്കുമിടയിൽ പ്രശ്നം നിലനിന്നിരുന്നു. ഇതിനിടെയാണ് ഇന്ന് യുവതി ആത്മഹത്യക്ക് തീരുമാനിച്ച ശേഷം യുവാവിനെ വീഡിയോ കോൾ ചെയ്തത്. തുടർന്ന് താൻ മരിക്കാൻ പോവുകയാണെന്നു പറഞ്ഞ യുവതി സ്വയം കയർ കെട്ടി തൂങ്ങുകയായിരുന്നു. ദൃശ്യം നേരിട്ട് കണ്ട കാമുകനായ യുവാവ് ഭയന്നു വിറച്ചു. ഉടൻ തന്നെ യുവാവ് പീരുമേട് പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസ് എത്തിയപ്പോഴെക്കും യുവതി മരിച്ചിരുന്നു. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാവിനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.ആൺസുഹൃത്തിന് വീഡിയോകോൾ ചെയ്യുന്നതിനിടെ ബിരുദവിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
By
January 11, 2020 5:16 pm