പഞ്ചനക്ഷത്ര ഹോട്ടലിലെ റെയ്ഡില്‍ പിടിയിലായത് മോഡലും നടിയും നേതൃത്വം നല്കുന്ന സെക്സ് റാക്കറ്റ്. മുംബൈയിലെ ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് വൻകിട സെക്സ് റാക്കറ്റ് പിടിയിലായത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ ആളുകളെ എത്തിച്ച് നല്‍കിയിരുന്ന നടി അമൃത ദനോഹയും മോഡലായ റിച്ച സിങുമാണ് പിടിയിലായത്.
സംഭവത്തില്‍ സെക്സ് റാക്കറ്റിന്റെ കയ്യില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയ പൊലീസ് മറ്റ് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ സഘത്തിന്റെ ഭാഗമാണ് നടിയും മോഡലുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.
പഞ്ചനക്ഷത്ര ഹോട്ടല്‍ കേന്ദ്രമാക്കി സെക്സ് റാക്കറ്റ്; നടിയും മോഡലും അറസ്റ്റില്‍
By
January 11, 2020 4:48 pm