Breaking News

സുഹൃത്തുക്കളായ ഡോക്ടര്‍മാരെ തടഞ്ഞ് നിര്‍ത്തി പണംതട്ടി; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. സുഹൃത്തുക്കളായ ഡോക്ടര്‍മാരെ തടഞ്ഞ് പണംതട്ടി. കൊളത്തൂരിന് അടുത്ത് എരുമത്തടത്താണ് സംഭവം. കാറിലായിരുന്ന ഡോക്ടര്‍മാരെ തടഞ്ഞുവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും അക്രമി സംഘം ചെയ്തു.

ഇരുവരുടെയും കൈവശം നിന്ന് ബലമായി എടിഎം കാര്‍ഡും പിന്‍നമ്പറും വാങ്ങി ഇരുപതിനായിരം രൂപ തട്ടിയെടുത്തു. അഞ്ച് മണിക്കൂറോളെ ഡോക്ടര്‍മാരെ പ്രതികള്‍ തടഞ്ഞുവെച്ചു.

ആക്രമി സംഘത്തില്‍പ്പെട്ട അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നബീല്‍, ജുബൈസ്, മുഹമ്മദ് മഹസിന്‍, അബ്ദുല്‍ ഗഫൂര്‍, സതീഷ്‌കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

ഏറ്റവും കൂടുതൽ വാട്സ്ആപ്പ് വാർത്തകൾ വായിക്കപ്പെടുന്ന ഗ്രൂപ്പിൽ നിങ്ങൾക്കും ചേരാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top