കണ്ണൂര്‍ കാണിച്ചാറില്‍ കര്ഷകന് കടബാധ്യതമൂലം ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി കുഴിയാനി മറ്റത്തില്‍ ആന്‍ഡ്രൂസിനെയാണ് (55) വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കശുമാവിന് തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിട്ടി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നും ഇയാള്‍ തുക കടമെടുത്തിരുന്നു. മുതലും പലിശയും അടക്കം 2,75,000 രൂപ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ഏതാനും ദിവസം മുമ്പ് ആന്‍ഡ്രൂസിന് ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു.
കണ്ണൂരില്‍ കര്ഷകന് ആത്മഹത്യ ചെയ്തു
By
January 8, 2020 11:59 am