വരയന്‍ എന്ന സിനിമയുടെ ആലപ്പുഴയിലെ ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് പരിക്ക്. ബോട്ടില്‍ നിന്നും ചാടുമ്പോഴാണ് ജൂഡിന് പരിക്കേറ്റത്. പരിക്കേറ്റ ജൂഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. സിജു വിത്സണ്, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമിക്കുന്ന ചിത്രത്തില്‍ സിജു വിൽസനാണ് നായകന്. ലിയോണ ലിഷോയ് ആണ് നായിക.