ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
‘പൗരത്വം നഷ്ടപ്പെടുമെന്ന് പറഞ്ഞ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ നിങ്ങള്‍ പ്രകോപിപ്പിക്കുകയാണ്. പൗരത്വം നഷ്ടമാവില്ലെന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കാരണം പൗരത്വ നിയമ ഭേദഗതിയില്‍ ആരുടെയും പൗരത്വം റദ്ദാക്കാനുള്ള വകുപ്പില്ല’.- ഷാ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ബി.ജെ.പി.സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും ഷാ പറഞ്ഞു.