Business

തളരാതെ പടുത്തുയര്‍ത്താം; ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ വഴിക്കാട്ടിയായി ധനം എംഎസ്എംഇ സമ്മിറ്റ്

കൊച്ചി: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പിന്തുണയേകി ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ എംഎസ്എംഇ സമ്മിറ്റ് കൊച്ചിയില്‍ നടന്നു. റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന സമ്മിറ്റിന്റെ ഉദ്‌ഘാടനം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ ഐഎഎസ് നിർവഹിച്ചു. ബിസിനസ് മേഖലയിലുള്ള വെല്ലുവിളികളും പ്രശ്നങ്ങളും മുന്നിൽകണ്ടുകൊണ്ട് ഒരു സാധാരണക്കാരനായ സംരംഭകനെ ബിസിനസ് എങ്ങനെ വളർത്തണമെന്നു പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ്‌ അവതരിപ്പിച്ചത്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും സമ്മിറ്റിൽ ചർച്ചയായി. കൂടാതെ ബിസിനസ് മേഖലയിലെ പുതിയ അവസരങ്ങളും സംരംഭകർക്ക് വേണ്ടി തുറന്നുകാട്ടി.

നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ഡയറക്റ്റര്‍ (പി& എം) പി ഉദയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, വര്‍മ ആന്‍ഡ് വര്‍മയിലെ സീനിയര്‍ പാര്‍ട്ണര്‍ വി സത്യനാരായണന്‍, സിഎസ്ഇസെഡ് അസിസ്റ്റന്റ് ഡെവലപ്മെൻറ് കമ്മിഷണർ കെ എൻ അജയകുമാർ,  ആര്‍ മഹേശ്വരിയമ്മ, എംഎസ്എംഇ ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ കത്രീനമ്മ സെബാസ്റ്റിന്‍, പീക്ക് പെര്‍ഫോര്‍മന്‍സ് സ്‌ട്രാറ്റജിസ്റ്റ് ആന്‍ഡ് ഓദര്‍ സീരിയല്‍ സംരഭകന്‍ സജീവ് നായര്‍ എന്നിവർ ബിസിനസ് മേഖലയിലെ വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് പുതിയ ആശയങ്ങള്‍ പകര്‍ന്നു നല്‍കി. ധനം പബ്ലിക്കേഷൻ സിഇഒ ആൻഡ് മാനേജിങ് ഡയറക്ടർ സ്വാഗതവും ധനം പബ്ലിക്കേഷൻ അസോസിയേറ്റ് എഡിറ്റർ ടി എസ് ഗീന നന്ദിയും പറഞ്ഞു. 

ജ്യോതി ലാബ്‌സ് മാനേജിങ് ജയറക്ടര്‍ ആന്‍ഡ് ചെയര്‍മാന്‍ എംപി രാമചന്ദ്രന്‍, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, എസ്പി ജെയ്ന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്മന്റ് ആന്‍ഡ് ഫിനാന്‍സ് പ്രൊഫ. അനില്‍ ആര്‍ മേനോന്‍, ഓദര്‍ ആന്‍ഡ് മെന്‍ഡര്‍ സംരഭകന്‍ എസ് ആര്‍ നായര്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. ബിസിനസ് രംഗത്ത് ഇവര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളും വെല്ലുവിളികളും സംവാദത്തിലൂടെ പങ്കുവെച്ചു. പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന മാര്‍ഗ നിര്‍ദേശങ്ങളും  നല്‍കി. സംരഭകര്‍ക്കായി ബിസിനസ് എക്‌സിബിഷന്‍ സ്റ്റാളും എംഎസ്എംഇ സമ്മിറ്റില്‍ സംഘടിപ്പിച്ചു. 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top