കൊച്ചി: യുഎയിലെ പ്രമുഖ ബ്രാന്‍ഡായ സെല്‍ഫി ടി യുടെ കേരളത്തിലെ 3 -ാമത്തെ ഷോപ്പ് കൊച്ചിയിലെ ഇടപ്പള്ളി നന്ദിലത്ത് ജിമാര്ട്ടിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. കേരളത്തില്‍ സഫ്റോണ്‍ ടി എന്ന ആശയത്തിന് തുടക്കം കുറിച്ചത് സെല്‍ഫി ടിയാണ്. സെല്‍ഫി ടീ തങ്ങളുടെ സിഗ്നേച്ചര്‍ പ്രോഡക്റ്റ് ആയ സഫ്റോണ്‍ ചായയ്ക്കു പുറമെ 20 ഓളം വിവിധ തരത്തിലുള്ള ഓര്‍ഗാനിക് ചായകളും കൊച്ചിക്കാര്‍ക്ക് ഇനി ആസ്വദിക്കാം. ഒട്ടനവധി രുചികരമായ ബര്‍ഗേര്‍സ്, സാന്‍വിച്ച്, റാപ്പ്. റോള്‍സ്, മില്‍ക്ക് കേക്ക്, മില്‍ക്ക് ഷേക്ക്, മോജിറ്റോസ്, ഫ്രഷ് ഫ്രൂട്ട് ഡ്രിങ്ക്സ് എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്. കേരളത്തിന് പുറമെ ഇന്ത്യയില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലുമായും ഐനോക്സ് ലെയ്ഷ്വര്‍ ലിമിറ്റഡുമായും സഹകരിച്ച് 10 ഓളം പുതിയ ഷോപ്പുകളാണ് സെല്‍ഫി ടി അടുത്ത വര്‍ഷത്തേക്ക് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
മറ്റുള്ള റെസ്റ്റോറന്റില്‍ നിന്നും വ്യത്യസ്തമായ വിഭവങ്ങളാണ് സെല്‍ഫീ ടീയില്‍ ഒരുക്കിയിരിക്കുന്നത്. ആരോഗ്യത്തിന് ദോഷം വരാത്ത ഹൈജീനിക്ക് ഫുഡാണ് സെല്‍ഫി ടീയിലുള്ളത്. ഇന്ത്യക്ക് പുറമെ, ടര്‍ക്കി, ഇറാന്, യുകെ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സെല്‍ഫീ ടീയുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 2 വിജയികളെ ദുബായിലേക്ക് സെല്‍ഫി ടി കൊണ്ടുപോകും. ചടങ്ങില്‍ ഗോപു നന്ദിലത്ത്, വിമല്‍ രാജ്, സെല്‍ഫി ടി യുടെ ഓപ്പറേഷന് ഹെഡ് ഇന്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ഇന്ത്യ എഡ്വിന് എഡിസണ് എന്നിവര്‍ പങ്കെടുത്തു.
സെല്‍ഫി ടീയുടെ കേരളത്തിലെ മൂന്നാമത്തെ ഷോപ്പ് കൊച്ചിയില്‍ തുടങ്ങി; സഫ്റോണ്‍ ചായയ്ക്കൊപ്പം 20 ഓളം ഓര്‍ഗാനിക് ചായകളും ആസ്വദിക്കാം
By
December 26, 2019 12:55 pm