കൊച്ചി: നന്ദിലത്ത് ജി മാര്‍ട്ടിനോട് ചേര്‍ന്ന്, ലുലു മാളിന്റെ എതിര്‍വശമാണ് സെല്‍ഫി ടീയുടെ കൊച്ചിയിലെ പുതിയ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സെല്‍ഫി ടീ തങ്ങളുടെ സിഗ്നേച്ചര്‍ പ്രോഡക്റ്റ് ആയ സഫ്റോണ്‍ ചായയ്ക്കു പുറമെ 20 ഓളം വിവിധ തരത്തിലുള്ള ഓര്‍ഗാനിക് ചായകളും കൊച്ചിക്കാര്‍ക്ക് ഇനി ആസ്വദിക്കാം. ഒട്ടനവധി രുചികരമായ ബര്‍ഗേര്‍സ്, സാന്‍വിച്ച്, റാപ്പ്, റോള്‍സ്, മില്‍ക്ക് കേക്ക്, മില്‍ക്ക് ഷേക്ക്, മോജിറ്റോസ്, ഫ്രഷ് ഫ്രൂട്ട് ഡ്രിങ്ക്സ് എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്. മറ്റുള്ള റെസ്റ്റോറന്റില്‍ നിന്നും വ്യത്യസ്തമായ വിഭവങ്ങളാണ് സെല്‍ഫീ ടീയില്‍ ഒരുക്കിയിരിക്കുന്നത്. ആരോഗ്യത്തിന് ദോഷം വരാത്ത ഹൈജീനിയക്ക് ഫുഡാണ് സെല്‍ഫി ടീയിലുള്ളത്.
2016 ല്‍ ആണ് യുഎയില്‍ സെല്‍ഫി ടീയുടെ ആദ്യത്തെ ഷോപ്പ് തുറന്നത്. അതിനു ശേഷം ഇപ്പോള്‍ 17 ഓളം വിവിധ സ്ഥലങ്ങളില്‍ സെല്‍ഫി ടീയുടെ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018 ല്‍ സെല്‍ഫി ടീയുടെ കേരളത്തിലെ ആദ്യത്തെ ഷോപ്പ് തൃശൂരിലെ ശോഭ സിറ്റി മാളില്‍ ആരംഭിച്ചു. കൂടാതെ ലുലു മാള്‍ കേന്ദ്രീകരിച്ചു 6 ഓളം സ്ഥലങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുവാന്‍ സെല്‍ഫി ടീ ഒരുങ്ങി കഴിഞ്ഞു. ഇന്ത്യക്ക് പുറമെ, ടര്‍ക്കി, ഇറാന്, യുകെ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും സെല്‍ഫി ടീയുടെ പുതിയ ഷോപ്പുകള്‍ ഉടന്‍ തുറക്കും. ദുബായ് എയര്‍പോര്‍ട്ടും അബുദാബി എയര്‍പോര്‍ട്ടും ആണ് സെല്‍ഫി ടീയുടെ മറ്റു പ്രൊജെക്ടുകള്‍. വ്യത്യസ്ത രുചികള്‍ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കാന്‍ താല്പര്യമുള്ളവര്ക്കും ഒരിക്കലും മിസ് ചെയ്യാന്‍ പറ്റില്ലാത്ത ഒരു സ്ഥലമാണ് സെല്‍ഫി ടീ.