മാനാഞ്ചിറ: മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിനായി ഉപരോധം നടത്തിയ കേസില്‍ എംജിഎസ് നാരായണന് പിഴ. 1300 രൂപയാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി പിഴ വിധിച്ചത്.ജൂലായ് 29ന് മലാപ്പറമ്പില്‍ നടന്ന ദേശീയപാത ഉപരോധമാണ് കേസിന് ആധാരം. സമരം ആവര്‍ത്തിക്കരുതെന്ന് എംജിഎസിനോട് കോടതി പറഞ്ഞു.
അതേസമയം കോടതി വിധി മാനിക്കുന്നുവെന്നും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എംജിഎസ് വ്യക്തമാക്കി