Kerala

കുട്ടികളെ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിനിറക്കി; കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി

കൊച്ചിയിലെ പൗരത്വ പ്രതിഷേധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചു എന്നാരോപിച്ച് കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബി ജി വിഷ്ണുവാണ് പരാതി നല്‍കിയത്. കുട്ടികളെ രാജ്യവിരുദ്ധ പ്രക്ഷോഭത്തിനിറക്കിയെന്നാണ് പരാതിയില്‍ പറുന്നത്. തിങ്കളാഴ്ച കൊച്ചിയില്‍ സിനിമാക്കാരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. സംവിധായകന്‍ കമല്‍, രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം, നിമിഷ സജയന്‍, ഗീതു മോഹന്‍ദാസ്, എന്‍ എസ് മാധവന്‍, ഷഹബാസ് അമന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത പരിപാടിയില്‍ കുട്ടികളുമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top