Breaking News

പ്രധാനമന്ത്രിയും അമിത്ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: എം കെ മുനീര്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍. ദേശീയ ജനസംഖ്യാ രജിസ്റ്ററും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്ന് അമിത്ഷാ പറയുന്നത് തെറ്റാണെന്നും എന്‍ആര്‍സിക്ക് വേണ്ടിയാണ് പോപ്പുലേഷന്‍ രജിസ്റ്റര്‍ നടത്തുന്നതെന്നും മുനീര്‍ പറഞ്ഞു. പോപ്പുലേഷന്‍ രജിസ്റ്ററിന്റെ ഉദ്ദേശം എന്തെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘പൗരത്വ നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഒന്നിച്ച് നടത്തിയ സമരം തെറ്റല്ല. കൂട്ടായ സമരങ്ങളും നടക്കണം. ഒരുമിച്ചു സമരങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top